പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും
സാമൂഹ്യനീതി വകുപ്പിന്റെയും, വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തവനൂർ ഗവ. വൃദ്ധമന്ദിരത്തിൽ ഓണാഘോഷവും,
മദർ തെരേസ ജന്മദിനാഘോഷവും
സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി എം. ഷാബിർ ഇബ്രാഹിം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. എം.സി അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് മെമ്പർമാർ, ഘടകസ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
ponnani