കൊണ്ടോട്ടി; കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി ഉപജില്ല സ്ഥാപക സെക്രട്ടറിയും അരിമ്പ്ര ഹയർ സെക്കന്ററിസ്കൂൾ റിട്ട ഹെഡ്മാസ്റ്ററുമായ കെ.വീരാൻകുട്ടി മാസ്റ്ററെ കൊണ്ടോട്ടി ഉപജില്ല കെ എസ് ടി.യു കമ്മറ്റി ആദരിച്ചു. കെഎസ്‌ടിയു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ എം ഷഹീദ്വീ രാൻകുട്ടി മാസ്റ്ററെ പൊന്നാട അണിയിച്ചു.ഉപജില്ല പ്രസിഡണ്ട് എം ഡി അൻസാരി, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ഫൈസൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീർ തൊട്ടിയൻ , ഉപജില്ലാ ഭാരവാഹികളായ നൗഷാദ് മങ്ങാട്ടുമുറി , ഫായിസ് , ഫസീഹുദ്ധീൻ
സംബന്ധിച്ചു.