കൊണ്ടോട്ടി :വിദ്യാർഥികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ സ്കൂളിൽ വിജയഭേരി വിജയ സ്പർശം പദ്ധതിയുടെ നേതൃത്വത്തിൽ 'അക്ഷരക്കൂട്ട് ' കൈയെഴുത്ത് പരിശീലനം തുടക്കം കുറിച്ചു.കൈയക്ഷരം ഒരു ആശയവിനിമയ രീതി മാത്രമല്ല. അത് ഐഡന്റിറ്റിയുടെ പ്രകടനമാണ് എന്നു അക്ഷരക്കൂട്ട് ' കൈയെഴുത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ പ്രസ്താവിച്ചു. വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി.കൈയെഴുത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക,കൈയെഴുത്ത് പരിശീലനത്തിൽ അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക,അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും കൈയെഴുത്ത് മികവിൽ മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പരിശീലനത്തിൻ അദ്ധ്യാപക വിദ്യാർത്ഥികളായ നൂർജഹാൻ.കെ.പി,സബ്‌ഹ.കെ.പി എന്നിവർ നേതൃത്വം നൽകി.സർഗപ്രതിഭ പാർവണ എസ്.പ്രകാശ് പരിപാടിയിൽ മുഖ്യാതിഥിയായി.ഈ.എം.ഇ.എ ട്രെയ്നിങ് കോളേജ് വിദ്യാർത്ഥികളായ നഹ്‌ല കെ.എൻ.ഷിഫ്ന ഷെറിന്.കെ,അഫ്‌ല.വി,റൂബി.സി.കെ,സംഗീത.പി,ഫിയാസ്.കെ.എം,സൗദാബി. കെ,നിമ്യ.കെ.പി,രതീഷ.സി.പി,റാഫിയാ ഫർസാന.വി,റഹീമ.കെ,റീഫ്ന.കെ.വി.അമീനാനഷാത്,ദിൽജിന.പി.കെ,നാജിയ.എ.പി,ഫിയാസ്, എന്നിവർ നേതൃത്വം നൽകി.