കൊണ്ടോട്ടി:- കാലിക്കറ്റ് എയർപോർട്ടിന്റെ അകത്തേക്ക് യാത്രക്കാരുമായി ഓട്ടോറിക്ഷകൾ കയറാൻ പാടില്ലെന്നും കടന്നു കഴിഞ്ഞാൽ 500 രൂപ ഫൈൻ ഈടാക്കും എന്ന് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണം. സാധാരണക്കാരായ യാത്രക്കാരുമായി എയർപോർട്ടിൽ അകത്ത് കടക്കാനും വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കുന്ന എയർപോർട്ട് അതോറിറ്റിയുടെ ഈ ധിക്കാരപരമായ നടപടിയിൽ ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കാലിക്കറ്റ് എയർപോർട്ടിന്റെ എൻട്രൻസ് പരിസരങ്ങളിലെല്ലാം ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ട് എന്നാൽ അശാസ്ത്രീയമായി എയർപോർട്ട് അതോറിറ്റി ഇതെല്ലാം വാരിക്കേഡ് വെച്ചും കയറുകൾ കെട്ടിയും യാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണ് ഇവരുടെ
നടപടി. കൂടാതെ വിദേശത്തുനിന്നും വരുന്ന യാത്രക്കാർക്ക് അധിക ദൂരം വേണം അവരുടെ വാഹനങ്ങളുടെ അടുത്തെത്താൻ ഇതിനൊന്നും പരിഹാരം കാണണം, കൂടാതെ എയർപോർട്ടിന് അകത്ത് പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും അമിതമായ ഫീസ് ഈടാക്കുന്നതിന് കാരണം മിക്കവാഹാനങ്ങളും എയർപോർട്ടിന്റെ മെയിൻ റോഡ് ഭാഗങ്ങളിലാണ് പാർക്ക് ചെയ്തിരിക്കുന്നത് ഇത് കാരണം വൻ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുണ്ട്.
ഓട്ടോറിക്ഷകൾക്ക് മാത്രം അയിത്തം കൽപ്പിക്കുന്ന്, ഇത്തരത്തിലുള്ള തീരുമാനാഞൾ എടുക്കുന്നത് കുത്തക മുതലമാളിമാരെ സംരക്ഷിക്കാൻ കാലിക്കറ്റ് എയർപോർട്ട് അതോറിറ്റി മുതിരുകയാണെന്നും ഈ തീരുമാനം മോട്ടോർ തൊഴിലാളികളെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമാണെന്നും ഐഎൻടിസി ഉന്നയിച്ചു. സഞ്ചാരസ്വാതന്ത്ര്യം ഉള്ള ഇന്ത്യാ രാജ്യത്ത് പൊതുജനങ്ങൾ ഏതു വാഹനങ്ങളിൽ യാത്ര ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൊതുജനങ്ങൾക്കാണ് അതിനെ കടിഞ്ഞാണം ഇടാൻ എടുത്ത തീരുമാനത്തിൽ നിന്നും എയർപോർട്ട് പിന്മാറിയില്ലെങ്കിൽ സന്നദ്ധ സംഘടനകളായി ആലോചിച്ച് അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ, ബാലൻ സംസ്ഥാന സെക്രട്ടറി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി, മുഹമ്മദ് അഷ്റഫ് കീടക്കാടൻ, വേലായുധൻ മുച്ചിക്കൽ, സാഹുൽ, ജയരാജൻ വിളയിൽ, എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു.