രാമനാട്ടുകര:ബേപ്പൂരിൽ നിന്ന് നിർത്തിവെച്ച ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പൽ പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു, ഈ സൗകര്യം നിർത്തിവച്ചതോടെ ബേപ്പൂരിന്റെയും പരിസരപ്രദേശത്തെയും കോഴിക്കോടിന്റെയും വ്യാപാര സാധ്യതകളാണ് ഇല്ലാതാക്കിയത്, എത്രയും പെട്ടെന്ന് ബേപ്പൂരിൽ കപ്പലുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ലക്ഷദ്വീപ് യാത്ര പുനരാരംഭിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര യോഗം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് ഒ പി രാജൻ അധ്യക്ഷത വഹിച്ചു,
സംസ്ഥാന കമ്മിറ്റി അംഗം എം മമ്മുണ്ണി,ജനറൽ സെക്രട്ടറി കെ ബീരാൻ, ട്രഷറർ പി എം അജ്മൽ, വൈസ് പ്രസിഡന്റ് മാരായ പ്രേമൻ കുമ്മായി,എംകെ അബൂബക്കർ,കെ കെ വിനോദ് കുമാർ, പുരുഷോത്തമൻ ഫറോക് കോളേജ്, അസ്ലം പാണ്ടികശാല, സംഷീർ ഫറോക്ക്,ടി കെ രാമദാസ്,പി അശോകൻ, നൗഷീദ് അരീക്കാട്,നസീർ നല്ലളം, ഒ കെ മൻസൂർ, അബ്ദുൽ സലാം മാത്തോട്ടം, ഭരതൻ മണ്ണൂർ റെയിൽ ,നസീർ മണ്ണൂർ വളവ്, എന്നിവർ സംസാരിച്ചു