കൊണ്ടോട്ടി:സർഗാത്മക സാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതു ഡി ക്ലാസിലെ വിദ്യാർത്ഥികൾ തയ്യറാക്കിയ മാഗസിന്‍ (ഉണർവ്)മലയാള മനോരമ പത്രപ്രവർത്തകൻ ലു ഖ്മാനുൽ ഹക്കീം പ്രകാശനം ചെയ്തു.കെ.എം ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മാഗസിൻ പ്രകാശന ചടങ്ങ് മുൻസിപ്പൽ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു .ഒളവട്ടൂർ ടി ടി ഐ അദ്ധ്യാപക വിദ്യാർഥികളായ ഫാത്തിമ ബിൻഷിയ കെ.ടി,സബ്ഹ.കെ.പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി വിദ്യാർത്ഥികളുമായി സംവദിച്ചു.ചടങ്ങിൽ വെച്ചു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കു മെഡൽ നൽകി ആദരിച്ചു.ലേഖനം, കഥ, വിജ്ഞാന ശകലങ്ങള്‍, പ്രശ്‌നോത്തരി, ചിത്രങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയാണ് മാഗസിൻ പുറത്തിറക്കിയത്."വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ സർഗാത്മകവാസനകളെ പോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉണർവ് മാഗസിൻ ആരംഭിച്ചത്. പുതു തലമുറയെ എഴുത്തും വായനയുമായി ബന്ധിപ്പിക്കുന്ന ഒരു സർഗ്ഗാത്മക സംരംഭമാണ് ഇത്. സർഗ്ഗാത്മക ആവിഷ്‌കരണങ്ങൾക്ക് ഇടം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഉദ്യമത്തിനു പിന്നിൽ."നേരത്തെ ക്ലാസിൽ നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഉണർവ് മാഗസിൻ.പാലിയേറ്റീവ് സെക്രട്ടറി കെ.പി.ഹുസൈൻ ,സി.പി.മുഹമ്മദ്,പി ടി എ പ്രതിനിധികൾ, ക്ലാസ് ലീഡർമാരായ,അനാമിക. കെ.പി ,അഭിനത്.കെ,നന്തേസ് .കെ,നിവേദിയ. എ,ഷിക. പി തുടങ്ങിയവര്‍ സംബന്ധിച്ചു.