കോട്ടക്കൽ മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു


കോട്ടക്കൽ:-മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ കോട്ടക്കൽ മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം കോട്ടക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്നു. തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താകൂർ യോഗത്തിൽ മുഖ്യാതിഥിയായി. അബ്കാരി ക്ഷേമനിധി ബോർഡ് ഡയറക്ടർ വി.പി സക്കറിയ, ഡി.വൈ.എസ്.പി അബ്ദുൽ ബഷീർ, തിരൂർ തഹസിൽദാർ എൻ. ഷീജ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.എം സെക്കീർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ബീന, വാർഡ് കൗൺസിലർ ടി. കബീർ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവംബർ 28ന് വൈകീട്ട് ആറിനാണ് കോട്ടക്കൽ മണ്ഡലം നവകേരള സദസ്സ് നടക്കുന്നത്. മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ചെയർമാനായാണ് സംഘാടക സമിതി രൂപീകരിച്ചത്.

Post a Comment

Previous Post Next Post

JOIN WHATSAPP APP