വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ പന്തൽ കാൽനാട്ടി


പെരുവള്ളൂർ: നവംബർ 13 മുതല്‍ 16 വരെ നടക്കുന്ന 34-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ പന്തൽ കാൽ നാട്ടൽ കർമം സംഘാടകസമിതി ചെയർമാനും പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ കലാം മാസ്റ്റർ നിർവഹിച്ചു.സ്റ്റേജ് പന്തൽ കമ്മിറ്റി ചെയർമാനും പെരുവള്ളൂർ പഞ്ചായത്ത് മെമ്പറുമായ പി സുനിൽ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, പ്രിൻസിപ്പൽ എം പി ദിനീഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം ഗീത , പിടിഎ പ്രസിഡന്റ് എപി അഷ്‌റഫ്‌, സ്റ്റേജ് പന്തൽ കൺവീനർ എം.ആസിഫ് , പ്രോഗ്രാം കൺവീനർ സി.പി സത്യനാഥൻ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, കെടി അമാനുള്ള, കെ ബഷീർ അഹമദ്, എവി ഇസ്ഹാഖ്, അടാട്ടിൽ ഇബ്രാഹിം,പി പ്രവീൺ കുമാർ,  പിപി സുനിൽ,കെ പി സൽമാനുൽ ഫാരിസ്, ഫ്രണ്ട്സ് മുസ്തഫ, മദീന ബഷീർ തുടങ്ങിയവർ പങ്കെടുത്തു. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.  നവംബർ 13ന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ലബ്ബ്, കുടുംബശ്രീ  അംഗങ്ങൾ, നാട്ടുകാർ  മുതലായവർ ഒരുമിച്ച് വിളംബര ജാഥ നയിക്കും. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയാണ് വേങ്ങര ഉപജില്ല. 289 വിഭാഗം മത്സരയിനങ്ങളിലായി ഒമ്പതിനായിരത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരക്കുന്നുണ്ട്. മത്സരാർത്ഥികൾക്കായി 12 സ്റ്റേജുകളാണ് അണിയിച്ചൊരുക്കുന്നത്.

Post a Comment

Previous Post Next Post

JOIN WHATSAPP APP