മലപ്പുറം : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കൊട്ടപ്പുറം എ എം എൽ പി സ്കൂളിലെ കൊച്ചുകുട്ടികൾ സമാഹരിച്ച 67,752 രൂപ സ്കൂൾ ലീഡർ ഇഷ മെഹറിൻ ടി പി ജില്ലാ കലക്ടർ വി ആർ വിനോദിന് കൈമാറി. സ്കൂൾ പിടിഎ പ്രസിഡന്റ് പി ടി ഹിബത്തുള്ള, വൈസ് പ്രസിഡന്റ് ലത്തീഫ് ഒളവണ്ണ, സീനിയർ അധ്യാപിക പ്രീത കെ പി, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ എം, അധ്യാപകൻ ഷഹ്സാദ് ഓടക്കൽ എന്നിവർ സംബന്ധിച്ചു.
Tags:
kondotty