കൊളത്തൂരിൽ ദേശീയ പാതയിൽ കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തിൽ നീറ്റാണി സ്വദേശി മരണപ്പെട്ടു. കരിമ്പ് ജ്യൂസ് കച്ചവടം നടത്തിയിരുന്ന അലവികുട്ടിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ടോറസ് ലോറി നടുറോഡിൽ മറിഞ്ഞ് കാൽനടയാത്രക്കാരൻ ലോറിക്കടിയിൽ പെടുകയായിരുന്നു. നിസ്‌കാരം കഴിഞ്ഞു പോകവേ ഇയാളുടെ സമീപത്തേക്ക് ലോറി മറിയുകയായിരുന്നു.കരിങ്കല്ലിന് അടിയിൽ പെട്ടാണ് മരണം.
ലോറിക്കടിയിൽ കുടങ്ങിയ അലവിക്കുട്ടിയെ ക്രെയിൻ എത്തിച്ചാണു പുറത്തെടുത്തത്. തത്ക്ഷണം തന്നെ മരിച്ചതായാണു വിവരം.