രാമനാട്ടുകര:-രാമനാട്ടുകരയിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് സ്ഥാപക നേതാവുമായിരുന്ന റഹ്മാൻ രാമനാട്ടുകരയുടെ നിര്യാണത്തിൽ രാമനാട്ടുകര പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു, നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീക്ക് അധ്യക്ഷത വഹിച്ചു,പി പി എ നാസർ അനുശോചന പ്രമേയം അവതരിപ്പിച്ചു, നഗര സഭ ഉപാധ്യക്ഷൻ കെ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി കെ അബ്ദുല്ലത്തീഫ്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ ട്ടി റസാക്ക്, കെ കെ മുഹമ്മദ്,വാഴയിൽ ബാലകൃഷ്ണൻ, രാജേഷ് നെല്ലിക്കോട്, പ്രസന്നൻ, ഫാസിൽ മാളിയേക്കൽ ,ബാസിത് , ഡോക്ടർ ഗോപി പുതുക്കോട് ,പറമ്പൻ ബഷീർ, മായാ ദാസൻ,എം പി അയ്യപ്പൻ,മോഹനൻ,പ്രമോദ് ബാബു,കെ ടി മുനീർ, കബീർ യൂറോ എന്നിവർ സംസാരിച്ചു.
Tags:
Ramanattukara