മുൻ.എം.എൽ.എ. കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു


കൊണ്ടോട്ടിയുടെ മുൻ എം.എൽ.എ. കെ. മുഹമ്മദുണ്ണി ഹാജി (82) അന്തരിച്ചു. പന്ത്രണ്ട്, പതിമൂന്ന് കേരള നിയമസഭയിൽ 10 വർഷം കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ വികസനത്തിന് വലിയ സംഭാവന നൽകിയ അദ്ദേഹത്തെ മണ്ഡലം കണ്ട ഏറ്റവും ജനകീയനായ എം.എൽ.എ യായിട്ടാണ് അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉച്ചക്ക് ശേഷം വീട്ടിൽ വെച്ചായിരുന്നു അന്ത്യം


പൂക്കോട്ടൂർ പഞ്ചായത്ത് മെംബർ, വൈസ് പ്രസിഡൻ്റ് , ദിർഘകാലം പ്രസിഡൻ്റ് എന്നിവ വഹിച്ച അദ്ദേഹം പ്രഥമ മലപ്പും ജില്ല കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുൽപ്പറ്റ ഡിവിഷനിൽ നിന്നും വിജയിച്ചു. 2006 ലും 2011 ലും കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


നിയമസഭയിൽ 2011 മുതൽ 2016 വരെ നിയമസഭാ ഹൗസ് കമ്മറ്റി ചെയർമാനായിരുന്നു. 2007 ൽ തെങ്ങ് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയമിച്ച രാജാജി മാത്യൂ ചെയർമാനായ മൂന്നംഗ കമ്മറ്റിയിൽ അംഗമായിരുന്നു. റെയിൽവെ യുസേഴ്സ് കമ്മറ്റി, സഹകരണ പെൻഷൻ ബോർഡ്, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയിൽ അംഗമായിരുന്നു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ലോക ബാങ്കിൻ്റെ സഹായത്തോടെ നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ പൈലറ്റ് പഞ്ചായത്തായി തിരഞ്ഞെടുത്തത് അദ്ദേഹം പ്രസിഡൻ്റായ പൂക്കോട്ടൂർ പഞ്ചായത്തായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ജനകിയ പ്രശ്നങൾ നിയമസഭയിൽ അടക്കം അവതരിപ്പിക്കുന്നതിലും നേടിയെടുക്കുന്നതിലും അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തുടർച്ചയായി മൂന്ന് കമ്മറ്റികളിൽ 9 വർഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മെംബറായിരുന്നു. ഏറനാട് ഭൂപണയബാങ്ക്, മലപ്പുറം സഹകരണ ആശുപത്രി എന്നിവയുടെ ഡയറക്ടറായിരുന്നു. ചന്ദ്രിക പത്രത്തിൻ്റെ ഡയറക്ടറും മലപ്പുറം എഡിഷൻ ഗവേണിങ് ബോഡി ചെയർമാനുമായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയായ അദ്ദേഹം മരിക്കുമ്പോൾ കൊണ്ടോട്ടി ഇ എം ഇ എ സ്ഥാപനങ്ങളുടെ സെക്രട്ടറിയാണ്. എം.ഐ.സി അത്താണിക്കൽ,  പി.കെ.എം.ഐ.സി പൂക്കോട്ടൂർ എന്നിവയുടെ യുടെ വൈസ് പ്രസിഡൻ്റുമായിട്ടുണ്ട്. പുല്ലാനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പി.ടി.എ. പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിച്ചു. പൂക്കോട്ടൂർ മഹല്ലിന്  ദീർഘകാലം നേതൃത്വം നൽകിയ ഹാജി മരണപ്പെടുമ്പോഴും അതിൻ്റെ  പ്രസിഡൻ്റായിരുന്നു. കരിപ്പൂർ വിമാനതാവള വികസനത്തിന് ഒട്ടേറെ സംഭാവന നൽകിയ അദ്ദേഹം എയർപോർട്ട് വികസന സമിതിയിൽ അംഗമായിരുന്നു. എം.എൽ.എ. അല്ലാതായപ്പോഴും അദ്ദേഹത്തെ പ്രസ്തുത സ്ഥാനത്ത് നോമിനേറ്റ് ചെയ്തിരുന്നു.


ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവർത്തനം തുടങ്ങിയ മുഹമുണ്ണി ഹാജി ചന്ദ്രിക ബീഡി കമ്പനി തുടങ്ങിയിരുന്നു. ജീവിതാവസാനം വരെ സാധാരണക്കാരനും കൂലിപ്പണിക്കരുടെയും ക്ഷേമത്തിനായി നിലകൊണ്ടു. എയർപോർട്ടിലെ കരാർ തൊഴിലാളികളെ എസ്.ടി.യുവിൽ അണിനിരത്തുകയും അതിൻ്റെ ദിർഘകാലം പ്രസിഡൻ്റായി തുടരുകയും ചെയ്തു . നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം നിരവധി ലോക്സഭാ , നിയമസഭാ  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.സീതി ഹാജിയുടെ സന്തത സഹചാരിയായിരുന്നു. എസ്.ടി.യു. മലപ്പുറം ജില്ലാ  പ്രസിഡൻ്റ് കർഷക സംഘം ജില്ലാ പ്രസിഡൻ്റ് യൂത്ത് ലീഗ്,  മുസ്ലിംലീഗ് കൊണ്ടോടി മണ്ഡലം ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് പൂക്കോട്ടർ പഞ്ചായത്ത് ജനറൽ സെകട്ടറി, മുസ്ലിം ലീഗ് സംസ്ഥാന | പ്രവർത്തക സമിതി, ദേശിയ സമിതി അംഗം എന്നി സ്ഥാനങ്ങൾ വഹിച്ചു. കൊണ്ടോട്ടിയിൽ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിക്ക് ആസ്ഥാനം പണിതത് അദ്ദേഹം ജനറൽ സെക്രട്ടറിയായപ്പോഴാണ്.

കബറടക്കം ഞായർ രാവിലെ 10 മണിക്ക് വെള്ളുവമ്പ്രം ജുമുഅത്ത് പള്ളി കബർസ്ഥാനിൽ .



കൊണ്ടോട്ടി മണ്ഡലത്തിൻ്റെ സമഗ്രവികസനത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ ഏറെ വലുതാണ്. കൊണ്ടോട്ടി ആസ്ഥാനമായി താലുക്ക്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി, കൊണ്ടോട്ടി ഗവ. കോളേജ്, വാഴക്കാട് ഗവ.ഐ.ടി.ഐ, കൊണ്ടോട്ടി ഇലക്ടിക്കൽ ഡിവിഷൻ, മുടങ്ങി കിടന്ന ചീക്കോട് കുടിവെള്ള പദ്ധതി പുന:: ജീവിപ്പിക്കൽ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.



ഭാര്യ: പരേതയായ ആയിശ കുട്ടി

മക്കൾ: ഹസ്സൻ എന്ന നാണി (ജിദ്ദ ) അനീസ, അബ്ദുൽ റഷീദ് ( ഇ. എം. ഇ. എ കോളേജ്) ബേബി ബറത്ത് (ഇ.എം.ഇ.എ. ഹൈസ്കൂൾ)

മരുമക്കൾ: യു.പി. അബൂബക്കർ,  മുഹമ്മദ് ഷഫീഖ് (പി.പി.എം. എച്ച്.എസ് കൊട്ടുകര ) നസ്റി, ജംഷിദ മുഹദുണ്ണി ഹാജിയുടെ മരണത്തിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സ്വീക്കർ എ എൻ ശംഷീർ, മുസ്ലിംലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ പി.കെ. കുഞ്ഞാലികുട്ടി, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, എ.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ , അബ്ദു സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എം.എൽ.എ. മാരായ കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം പി.കെ. ബഷീർ, പി.ഉബൈദുള്ള എന്നിവർ അനുശോചിച്ചു.

Post a Comment

Previous Post Next Post

JOIN WHATSAPP APP