ജനശ്രീ സംഘങ്ങൾക്ക് വായ്പ വിതരണം ഉദ്ഘാടനം ചെയ്തു

മൊറയൂർ: കുടുംബ ശാക്തീകരണം ലക്ഷ്യം വെച്ചു കൊണ്ട് ജനശ്രീ സുസ്ഥിര വികസന മിഷൻ മലപ്പുറം ബ്ലോക്ക് യൂണിയൻ്റെ നേതൃത്വത്തിൽ  സംഘങ്ങൾക്ക് നൽകുന്ന വായ്പ വിതരണം ഉദ്ഘാടനം ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ പി എ അബ്ദുൽ അലി നിർവഹിച്ചു. 

മൊറയൂർ മണ്ഡലത്തിലെ വാലഞ്ചേരി ജനശ്രീ സംഘത്തിനും പൂഞ്ചോല ജനശ്രീ സംഘത്തിനും 10 ലക്ഷം രൂപ വീതം ലിംഗേജ് വായ്പയായി നൽകി കൊണ്ടാണ് മലപ്പുറം ബ്ലോക്ക് യൂണിയൻ വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബ്ലോക്ക് യൂണിയൻ ചെയർമാൻ ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.ജനശ്രീ ജില്ലാ മിഷൻ സെക്രട്ടറി പി.ടി ജബീബ് സുക്കീർ മുഖ്യപ്രഭാഷണം നടത്തി. കെ ഗോപാലകൃഷ്ണൻ, ബാലൻ മാസ്റ്റർ, കെ വി മുഹമ്മദ് നിഹാദ്, അബ്ദുസമദ് പൂക്കോടൻ, നിമേഷ് മേത്തൽതൊടി, കെ കിൻസിയ, സഫിയ കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

JOIN WHATSAPP APP