പെരിങ്ങാവ് : ചെറുകാവ് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ പികെ മൂസ്സഹാജി സ്മാരക കെട്ടിടം പെരിങ്ങാവിൽ സ്ഥിതി ചെയ്യുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ സായഹ്ന ഒ പി ആരംഭിച്ചു. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ അബ്ദുള്ള കോയ ഉത്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആഷിഖ് ആധ്യക്ഷനായി.
സായഹ്ന ഒ പി ആരംഭിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാവുന്നതും ലാബ് ഉൾപ്പെടെ യുള്ള മികച്ച സൗകര്യങ്ങളാണ് ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇനിയും FHC യുടെ വികസന കാര്യത്തിൽ ശ്രദ്ധ ഉണ്ടാവുമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി ഖൈറുന്നിസ്സ,
വാർഡ് മെമ്പർമാരായ സുനിൽകുമാർ, സുരേഷ് ബാബു, അമർദാസ്,ഇ. മുരളിമോഹൻ, ഫൗസിയ മൻസൂർ, ജസീന ആലുങ്ങൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ യു. ബാബു, FHC മെഡിക്കൽ ഓഫീസർ Dr. സുന്ദര കല്ലട, ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ പി. കൃഷ്ണൻ, Dr. ഉമ്മുകുൽസു, Dr. വാസിൽ,JHI മാരായ റഉഫ്, സന്ധ്യ,CDS ചെയർപേഴ്സൺ ഖദീജ,HMC മെമ്പർമാരായ പിവി കുഞ്ഞാലൻകുട്ടി, പികെ നൗഷാദ് അലി എന്നിവർ പങ്കെടുത്തു.
Tags:
Cherukavu